---
title: "കൊച്ചിയിൽ എംവിഡിയുടെ ജീവ-സുയാത്ര മിഷന് തുടക്കം; ബ്രാൻഡ് അംബാസിഡർ മമ്മൂട്ടി, അപകടങ്ങൾ കുറയ്ക്കാൻ കർശന നടപടിക്ക് നിർദേശം"
english_title: "Kochi MVD Jeeva Suyathra Mission Campaign Launch Mammootty Brand Ambassador Chief Minister VD Satheesan Road Safety Awareness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391723/kochi-mvd-jeeva-suyathra-mission-launch-mammootty-brand-ambassador-cm-vd-satheesan"
published_at: "2026-11-15T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9784e2b28b_1000246649.jpg"
keywords: ["MVD Jeeva Suyathra Mission", "Mammootty brand ambassador", "road safety", "CM VD Satheesan"]
---

# കൊച്ചിയിൽ എംവിഡിയുടെ ജീവ-സുയാത്ര മിഷന് തുടക്കം; ബ്രാൻഡ് അംബാസിഡർ മമ്മൂട്ടി, അപകടങ്ങൾ കുറയ്ക്കാൻ കർശന നടപടിക്ക് നിർദേശം

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ജീവ-സുയാത്ര മിഷൻ ക്യാംപെയിന് കൊച്ചിയിൽ തുടക്കമായി. റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ജീവ-സുയാത്ര മിഷൻ ക്യാംപെയിന് കൊച്ചിയിൽ തുടക്കമായി. റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.

പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നടൻ മമ്മൂട്ടിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജീവ-സുയാത്ര മിഷന്റെ ടീസർ മമ്മൂട്ടിയും ഗതാഗത മന്ത്രി സി പി ജോണും ചേർന്ന് റിലീസ് ചെയ്തു.

ചടങ്ങിൽ സംസാരിച്ച മമ്മൂട്ടി, വാഹനം ഓടിക്കുന്നവരും റോഡിൽ നടക്കുന്നവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും റോഡിൽ മത്സരയോട്ടം പാടില്ലെന്നും ഓർമ്മിപ്പിച്ചു.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ഉദ്യോഗസ്ഥർ കർശനമായ നടപടികളുമായി മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേരളത്തിൽ പ്രതിവർഷം 4000 പേർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമാകുന്നത്. ഇത് പകുതിയായി കുറയ്ക്കുകയാണ് ജീവ-സുയാത്ര മിഷന്റെ പ്രധാന ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിലെ ബോധവൽക്കരണം ശക്തമാക്കാനും റോഡിലെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ട്രാൻസ്പോർട്ട് കമ്മീഷണർ സ്പർജൻ കുമാർ, ഹൈബി ഈഡൻ എംപി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391723/kochi-mvd-jeeva-suyathra-mission-launch-mammootty-brand-ambassador-cm-vd-satheesan)