---
title: "ശബരിമല 18-ാം പടിയിൽ ഒരു മിനിറ്റിൽ 75 ഭക്തരെ കയറ്റണം, അല്ലെങ്കിൽ വരി ഏറ്റുമാനൂർ വരെ നീളും: മന്ത്രി കെ മുരളീധരൻ"
english_title: "Sabarimala 18th Step 75 Devotees Per Minute Minister K Muraleedharan Mandala Makaravilakku Pilgrimage Chalakayam Pamba Road PK Basheer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391727/"
published_at: "2026-11-15T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af97bc8aada0_1000246656.jpg"
keywords: ["k-muraleedharan", "mandalam-season", "preparations"]
---

# ശബരിമല 18-ാം പടിയിൽ ഒരു മിനിറ്റിൽ 75 ഭക്തരെ കയറ്റണം, അല്ലെങ്കിൽ വരി ഏറ്റുമാനൂർ വരെ നീളും: മന്ത്രി കെ മുരളീധരൻ

> **Lead Summary:** **പത്തനംതിട്ട: **ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി 18-ാം പടിയിലെ ദർശന ക്രമീകരണങ്ങളെ കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. 18-ാം പടിയിൽ ഒരു മിനിറ്റിൽ 75 ഭക്തരെ കയറ്റണമെന്നും അല്ലെങ്കിൽ തിരക്ക് വർധിച്ച് വരി ഏറ്റുമാനൂർ വരെ നീളുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**പത്തനംതിട്ട: **ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി 18-ാം പടിയിലെ ദർശന ക്രമീകരണങ്ങളെ കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. 18-ാം പടിയിൽ ഒരു മിനിറ്റിൽ 75 ഭക്തരെ കയറ്റണമെന്നും അല്ലെങ്കിൽ തിരക്ക് വർധിച്ച് വരി ഏറ്റുമാനൂർ വരെ നീളുമെന്നും മന്ത്രി പറഞ്ഞു.

ഈ സീസൺ കഴിഞ്ഞാൽ ഫെബ്രുവരി മുതൽ തന്നെ അടുത്ത വർഷത്തെ മണ്ഡലകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ധനകാര്യമന്ത്രിമാർ പൊതുവെ കഠിനഹൃദയരായിരിക്കും, എന്നാൽ മുഖ്യമന്ത്രി ശബരിമല വികസനത്തിന് ഉദാരമായി പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒന്നരമാസം കൊണ്ടാണ് ചാലക്കയം-പമ്പ റോഡിന്റെ നവീകരണം പൂർത്തിയാക്കിയതെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പ്രതികരിച്ചു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 553 കോടി രൂപയുടെ ശബരിമല പാക്കേജിന് അംഗീകാരം ലഭിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യം കൊണ്ടാണെന്നും മന്ത്രി അറിയിച്ചു.

65 ദിവസം നീളുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും.

സുരക്ഷ, ആരോഗ്യ സംവിധാനങ്ങൾ, കുടിവെള്ളം, ശുചിത്വം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും അവസാനവട്ട ഒരുക്കങ്ങളിലാണ് വിവിധ വകുപ്പുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391727/)