---
title: "ഡൽഹിയിൽ വായു മലിനീകരണം ഗുരുതരം; AQI 400ന് മുകളിൽ, 191 വ്യവസായശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ്"
english_title: "Delhi Air Pollution Severe AQI Above 400 191 Industries Closure Order Air Purifier GST Reduction Demand Central Government Action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391730/delhi-air-pollution-severe-aqi-400-plus-191-industries-closure-order-air-purifier-gst"
published_at: "2026-11-15T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9830d0ae05_1000246684.jpg"
keywords: ["Delhi air pollution  AQI 400", "191 industries closure", "GST reduction"]
---

# ഡൽഹിയിൽ വായു മലിനീകരണം ഗുരുതരം; AQI 400ന് മുകളിൽ, 191 വ്യവസായശാലകൾ അടച്ചുപൂട്ടാൻ ഉത്തരവ്

> **Lead Summary:** **ഡൽഹി: **രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്നും ഡൽഹിയിലെ ജനങ്ങൾക്ക് വിഷപ്പുക ശ്വസിച്ചുണരേണ്ടി വന്നു. ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തുന്നത്. സ്ഥിതിയിൽ ഒരിഞ്ച് പോലും മാറ്റമില്ലാതെ മലിനീകരണം രൂക്ഷമായി തുടരുകയാണ്.

## Article Content

**ഡൽഹി: **രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഇന്നും ഡൽഹിയിലെ ജനങ്ങൾക്ക് വിഷപ്പുക ശ്വസിച്ചുണരേണ്ടി വന്നു. ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തുന്നത്. സ്ഥിതിയിൽ ഒരിഞ്ച് പോലും മാറ്റമില്ലാതെ മലിനീകരണം രൂക്ഷമായി തുടരുകയാണ്.

മലിനീകരണം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാതെ പ്രവർത്തിക്കുന്ന വ്യവസായശാലകൾ അടച്ചുപൂട്ടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിർദേശം നൽകി.

മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ബന്ധപ്പെട്ട അധികൃതർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.

നിർദ്ദേശങ്ങൾ പാലിക്കാത്ത 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് ഉത്തരവ് നൽകി. സ്ഥിതി വഷളായ 15 നഗരങ്ങളിൽ മലിനീകരണ നിയന്ത്രണ നടപടികൾ നേരിട്ട് നിരീക്ഷിക്കും. ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് ആഴ്ചതോറും CAQM-ന് റിപ്പോർട്ട് നൽകണം.

എൻസിആറിലെ 233 ഗതാഗതക്കുരുക്ക് കേന്ദ്രങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അതിനിടെ എയർ പ്യൂരിഫയറുകളുടെയും HEPA ഫിൽട്ടറുകളുടെയും ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം ശക്തമായി. ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391730/delhi-air-pollution-severe-aqi-400-plus-191-industries-closure-order-air-purifier-gst)