---
title: "ആലപ്പുഴ മാവേലിക്കരയിൽ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു"
english_title: "Alappuzha Mavelikkara Father Kills One And Half Year Old Baby Girl Deepika Assam Native Paritosh Mondal Custody Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391732/alappuzha-mavelikkara-father-kills-one-and-half-year-old-baby-thrown-on-floor-assam-native-arrested"
published_at: "2026-11-15T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af985f76a537_1000246691.jpg"
keywords: ["Mavelikkara murder", "father kills baby", "Assam native"]
---

# ആലപ്പുഴ മാവേലിക്കരയിൽ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച് കൊന്നു

> **Lead Summary:** **ആലപ്പുഴ: **മാവേലിക്കരയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് ക്രൂരമായി തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളുടെ മകളായ ദീപിക എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ആലപ്പുഴ: **മാവേലിക്കരയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് ക്രൂരമായി തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളുടെ മകളായ ദീപിക എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് പരിതോഷ് മൊണ്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പിതാവ് മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഓടിവന്ന് പിടിച്ചെടുത്ത് തറയിലേക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മാതാപിതാക്കൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

കളിക്കുന്നതിനിടെ മുറ്റത്ത് വീണാണ് പരിക്കേറ്റതെന്നാണ് ആദ്യം മാതാപിതാക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ, പ്രത്യേകിച്ച് തലയിൽ, കണ്ട ഗുരുതരമായ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പരിതോഷ് കുറ്റം സമ്മതിച്ചു. ഇയാൾ കുഞ്ഞിന്റെ മൂത്ത സഹോദരിയെയും ആക്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391732/alappuzha-mavelikkara-father-kills-one-and-half-year-old-baby-thrown-on-floor-assam-native-arrested)