---
title: "പയ്യന്നൂർ സി.വി ധനരാജ് വധക്കേസ് വിധി നവംബർ 23ന്; 21 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രതികൾ"
english_title: "Payyannur CV Dhanaraj Murder Case Verdict November 23 Thaliparamba Additional District Court RSS BJP Workers Accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391843/payyannur-cv-dhanaraj-murder-case-verdict-november-23-rss-bjp-workers-accused"
published_at: "2026-11-16T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac293e1bec_1000246817.jpg"
keywords: ["CV Dhanaraj murder case", "Thaliparamba court", "RSS BJP workers"]
---

# പയ്യന്നൂർ സി.വി ധനരാജ് വധക്കേസ് വിധി നവംബർ 23ന്; 21 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രതികൾ

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായിരുന്ന സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 23ന്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്.

## Article Content

**കണ്ണൂർ: **പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായിരുന്ന സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 23ന്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്.

കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ധനരാജിന്റേത്. 2016 ജൂലൈ 11നാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.വി ധനരാജിനെ ഒരു സംഘം വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘമാണ് ആക്രമിച്ചത്.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. കേസിൽ ആകെ 21 പ്രതികളാണ് ഉണ്ടായിരുന്നത്.

ഇതിൽ 12-ാം പ്രതിയായ ചൂരക്കാട് ബിജു ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന 20 പ്രതികളുടെ വിധിയാണ് 23ന് കോടതി പ്രഖ്യാപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391843/payyannur-cv-dhanaraj-murder-case-verdict-november-23-rss-bjp-workers-accused)