---
title: "മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്"
english_title: "Messi Fraud Case V Abdurahiman Accused Government Orders Probe SIT"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391907/messi-fraud-case-v-abdurahiman-accused-government-orders-probe-sit"
published_at: "2026-11-17T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb924fe8747_1000399301.jpg"
keywords: ["Messi", "V Abdurahiman", "Kerala", "Fraud Case", "SIT"]
---

# മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർത്ത് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്

> **Lead Summary:** **തിരുവനന്തപുരം**: ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനൻ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാകും അന്വേഷണം മുന്നോട്ട് പോകുക.

## Article Content

**തിരുവനന്തപുരം**: ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനൻ ടീമിനെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് തുടരന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാകും അന്വേഷണം മുന്നോട്ട് പോകുക.

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് (SIT) തുടരന്വേഷണത്തിന്റെ ചുമതല. മുൻ മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് ഗവർണർ നേരത്തെ തന്നെ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ നിർണ്ണായക ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ തുടർനടപടികളിലേക്ക് കടക്കും. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391907/messi-fraud-case-v-abdurahiman-accused-government-orders-probe-sit)