---
title: "ഇരിക്കൂർ കുഞ്ഞാമിന വധം: പത്ത് വർഷത്തിന് ശേഷം മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ"
english_title: "Irikkur Kunhamina Murder Main Accused Abbas Ali Arrested Delhi After 10 Years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391979/irikkur-kunhamina-murder-main-accused-abbas-ali-arrested-delhi-after-10-years"
published_at: "2026-11-17T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc07f10e451_1000400131.jpg"
keywords: ["Irikkur", "Kunhamina Murder", "Abbas Ali", "Crime Branch", "Kannur"]
---

# ഇരിക്കൂർ കുഞ്ഞാമിന വധം: പത്ത് വർഷത്തിന് ശേഷം മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതിയായ ഡൽഹി സ്വദേശി അബ്ബാസ് അലിയെ പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതിയായ ഡൽഹി സ്വദേശി അബ്ബാസ് അലിയെ പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈംബ്രാഞ്ച് സംഘം സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

2016 ഏപ്രിൽ 30-നാണ് കണ്ണൂർ ഇരിക്കൂർ സിദ്ദിഖ് നഗറിൽ മെരടൻ കുഞ്ഞാമിനയെ (60) വീട്ടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാരികളെന്ന വ്യാജേന സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി പരിചയം സ്ഥാപിക്കുകയും, തുടർന്ന് സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത് പ്രതികൾ കടന്നുകളയുകയായിരുന്നു.

ഈ കേസിൽ നേരത്തെ കൂട്ടാളികളായ ഡൽഹി സ്വദേശിനികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ അബ്ബാസ് കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391979/irikkur-kunhamina-murder-main-accused-abbas-ali-arrested-delhi-after-10-years)