---
title: "‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ"
english_title: "Kodiyeri Balakrishnan Brother-in-law SR Vinayakumar Quits CPM Pinarayism CPM Means Pinarayi Vijayan MV Govindan Comment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391984/kodiyeri-balakrishnan-brother-in-law-sr-vinayakumar-quits-cpm-pinarayism-allegation"
published_at: "2026-11-17T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc1183ed8b1_1000247027.jpg"
keywords: ["Kodiyeri Balakrishnan  brother in law", "Vinayakumar quits CPM", "Pinarayism allegation"]
---

# ‘പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ’; സിപിഐഎം വിട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ

> **Lead Summary:** **തിരുവനന്തപുരം: **കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം.വി രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിച്ചു.

## Article Content

**തിരുവനന്തപുരം: **കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം.വി രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിച്ചു.

പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല.

കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളിൽ പ്രതിരോധം തീർക്കൽ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ എന്നാൽ സിപിഐഎം എന്നും സിപിഐഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ലെന്നും വിനയകുമാർ വിമർശിച്ചു.

വ്യവസായ വകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു വിനയകുമാർ. 2023-ൽ ട്രിവാൻഡ്രം ക്ലബിൽ പണം വെച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ അടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391984/kodiyeri-balakrishnan-brother-in-law-sr-vinayakumar-quits-cpm-pinarayism-allegation)