---
title: "ഇസിഎച്ച്എസ് ചികിത്സാ പ്രതിസന്ധി; വിമുക്ത സൈനികർ നവംബർ 19ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും"
english_title: "Kerala State Ex Servicemen Kannur Head Post Office March Dharna Nov 19 ECHS Empanel Hospital Treatment Bill Delay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391993/kerala-ex-servicemen-kannur-head-post-office-march-dharna-nov-19-echs-demands"
published_at: "2026-11-17T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc1af76d4ce_1000247043.jpg"
keywords: ["Kerala ex servicemen  protest", "Kannur head post office march", "dharna"]
---

# ഇസിഎച്ച്എസ് ചികിത്സാ പ്രതിസന്ധി; വിമുക്ത സൈനികർ നവംബർ 19ന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും

> **Lead Summary:** **കണ്ണൂർ: **വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19ന് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19ന് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ ഇസിഎച്ച്എസ് എംപാനൽ ചെയ്യുക, ഇസിഎച്ച്എസ് എംപാനൽ ഹോസ്പിറ്റലുകളുടെ ചികിത്സാ ബിൽ തുക കാലതാമസം കൂടാതെ വിതരണം ചെയ്യുക, ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഇസിഎച്ച്എസ് പോളി ക്ലിനിക്കുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കണ്ണൂർ ജില്ലയിൽ ഇസിഎച്ച്എസ് എംപാനൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഇല്ലാത്തതുമൂലം ആയിരക്കണക്കിന് വിമുക്ത സൈനികരും കുടുംബാംഗങ്ങളും ഗുരുതരമായ ചികിത്സാ പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് പറഞ്ഞു.

വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബർണശ്ശേരി ഡി.എസ്.സി റെക്കോർഡ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി സംസ്ഥാന പ്രസിഡണ്ട് കേണൽ ജയദേവൻ ഫ്ലാഗ് ഓഫ് ചെയ്യും. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ ടി.ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സെക്രട്ടറി നാരായണൻ പയ്യരട്ട, വാസുദേവൻ പി.എം, സി. സുരേന്ദ്രൻ, മഹിളാ വിഭാഗം ജില്ലാ പ്രസിഡണ്ട് എൻ. ശാന്തമ്മ ടീച്ചർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391993/kerala-ex-servicemen-kannur-head-post-office-march-dharna-nov-19-echs-demands)