---
title: "ആശ്രയ പദ്ധതി: 36 വ്യാപാരി കുടുംബങ്ങൾക്ക് 3 കോടി രൂപ മരണാനന്തര സഹായം വിതരണം ചെയ്തു"
english_title: "Kerala Vyapari Vyavasayi Ekopana Samithi Kannur Ashraya Scheme 3 Crore Death Benefit 36 Traders Families Parakkandy Vyapara Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392001/kannur-ashraya-scheme-3-crore-death-benefit-36-traders-families-vyapari-ekopana-samithi"
published_at: "2026-11-17T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc2b0b22019_1000247073.jpg"
keywords: ["Vyapari Ekopana Samithi", "Ashraya scheme", "death benefit", "36 traders families", "3 crore"]
---

# ആശ്രയ പദ്ധതി: 36 വ്യാപാരി കുടുംബങ്ങൾക്ക് 3 കോടി രൂപ മരണാനന്തര സഹായം വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആശ്രയ പദ്ധതിയിലൂടെ മരണാനന്തര സഹായമായി 36 വ്യാപാരികളുടെ കുടുംബങ്ങൾക്ക് മൂന്ന് കോടി രൂപ വിതരണം ചെയ്തു.

## Article Content

**കണ്ണൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആശ്രയ പദ്ധതിയിലൂടെ മരണാനന്തര സഹായമായി 36 വ്യാപാരികളുടെ കുടുംബങ്ങൾക്ക് മൂന്ന് കോടി രൂപ വിതരണം ചെയ്തു.

കണ്ണൂർ നഗരത്തിലെ പാറക്കണ്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.യു വിജയകുമാർ അധ്യക്ഷത വഹിച്ചു. സി.കെ രാജൻ പദ്ധതി വിശദീകരിച്ചു.

വ്യാപാരികളുടെ കുടുംബങ്ങൾക്ക് പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി നിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രയ പദ്ധതി നടപ്പാക്കുന്നത്. മരണപ്പെട്ട വ്യാപാരികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിലൂടെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പദ്ധതി സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ചടങ്ങിൽ എം.പി തിലകൻ, എം.ആർ നൗഷാദ്, സി.സി വർഗീസ്, എ. സുധാകരൻ, രാജൻ തീയറത്ത്, കെ.വി സലീം, പി.വി അബ്ദുള്ള, താജ് ജേക്കബ്, കെ.കെ രാമചന്ദ്രൻ, കെ.പി അയ്യൂബ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392001/kannur-ashraya-scheme-3-crore-death-benefit-36-traders-families-vyapari-ekopana-samithi)