---
title: "കൊട്ടിയൂരിൽ വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗ, കായിക പരിശീലനങ്ങൾക്ക് തുടക്കമായി"
english_title: "Kottiyoor Grama Panchayat Karate Yoga Sports Training Students Thalakkani Govt UP School Cecily Kannanthananam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392005/kottiyoor-panchayat-karate-yoga-sports-training-students-thalakkani-up-school"
published_at: "2026-11-17T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc394cd8b4a_1000247094.jpg"
keywords: ["Kottiyoor panchayat training", "Karate yoga sports training", "Thalakkani Govt UP School"]
---

# കൊട്ടിയൂരിൽ വിദ്യാർത്ഥികൾക്കായി കരാട്ടെ, യോഗ, കായിക പരിശീലനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന കരാട്ടെ, യോഗ, കായിക പരിശീലനങ്ങൾക്ക് തലക്കാണി ഗവ. യു.പി സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന കരാട്ടെ, യോഗ, കായിക പരിശീലനങ്ങൾക്ക് തലക്കാണി ഗവ. യു.പി സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി അധ്യക്ഷയായി വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തോമസ്, പി ടി എ പ്രസിഡണ്ട് ഷിജു എം.ജി, എസ്.എം.സി ചെയർമാൻ ജിം നമ്പുടാകം എന്നിവർ സംസാരിച്ചു .പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിൻ്റോ കെ.സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392005/kottiyoor-panchayat-karate-yoga-sports-training-students-thalakkani-up-school)