---
title: "കണ്ണൂർ ജില്ലയിൽ അറബിക് അധ്യാപക ട്രൈനിംഗ് സെൻ്ററുകൾ അനുവദിക്കണം:  കെ എ ടി എഫ്"
english_title: "Kerala Arabic Teachers Federation (KATF) Iritty Sub-District Conference Held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392036/kerala-arabic-teachers-federation-katf-iritty-sub-district-conference"
published_at: "2026-11-17T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc77e5ca407_WhatsApp_Image_2026-11-17_at_21.08.50.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ അറബിക് അധ്യാപക ട്രൈനിംഗ് സെൻ്ററുകൾ അനുവദിക്കണം:  കെ എ ടി എഫ്

> **Lead Summary:** ഇരിട്ടി: 'പുതുയുഗം പുത്തൻ പ്രതീക്ഷകൾ' എന്ന പ്രമേയത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഇരിട്ടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുറഷീദ് വി.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ഇരിട്ടി ഉപജില്ലാ പ്രസിഡന്റ് ഷൗക്കത്തലി മാസ്റ്റർ മാടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: 'പുതുയുഗം പുത്തൻ പ്രതീക്ഷകൾ' എന്ന പ്രമേയത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഇരിട്ടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുറഷീദ് വി.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ഇരിട്ടി ഉപജില്ലാ പ്രസിഡന്റ് ഷൗക്കത്തലി മാസ്റ്റർ മാടത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലയിൽ അറബി ഭാഷാ ട്രെയിനിംഗ് സെന്ററുകൾ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ (എൻ.പി.എസ്) പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക, ഇരിട്ടി സബ്ജില്ലയിലെ ഹയർ സെക്കൻഡറി തലത്തിൽ അറബി ഭാഷാ പഠനം സാധ്യമാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് മെഹബൂബ് മാസ്റ്റർ, ഉപജില്ലാ സെക്രട്ടറി ഇബ്രാഹിം നെല്ലൂർ, അബൂട്ടി മാസ്റ്റർ ശിവപുരം, ആറളം ഗ്രാമപഞ്ചായത്ത് അംഗം ശഹീർ കീഴ്പ്പള്ളി, ഉസ്മാൻ മാസ്റ്റർ ബാഫഖി, പി.സി. ഇബ്രാഹിം മാസ്റ്റർ, അബ്ദുൽ ഗഫൂർ കാവുംപടി, സാജിദ് മാസ്റ്റർ വിളക്കോട്, ഖദീജ ടീച്ചർ ആറളം, ശംസുദ്ദീൻ മുബാറക്, അമീൻ പടിക്കച്ചാൽ, അർഷാദ് വാഫി, റഫീഖ് നടുവനാട്, അഷ്‌കർ ഇരിട്ടി, റസാഖ് പേരട്ട, സുഹൈൽ പയഞ്ചേരി, മുഫീദ പള്ളിയം, സലീം ബാഫഖി, ഷമീല മീത്തലെ പുന്നാട്, ഹന്നത്ത് ഉളിയിൽ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി ശിഹാബ് എസ്.എച്ച്. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ഷൗക്കത്തലി കെ, ജനറൽ സെക്രട്ടറി: ഇബ്രാഹിം നല്ലൂർ, ട്രഷറർ: അബ്ദുൽ ഗഫൂർ, വനിതാ വിംഗ് ചെയർപേഴ്സൺ: ഖദീജ ആറളം, വനിതാ വിംഗ് കൺവീനർ: മുഫീദ പള്ളിയം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392036/kerala-arabic-teachers-federation-katf-iritty-sub-district-conference)