---
title: "അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയിൽ, പിടിയിലായത് ഹൈദരാബാദിൽ നിന്ന്"
english_title: "Vadakara MDMA Case Main Accused Shinto Arrested Hyderabad Teachers Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392102/vadakara-mdma-case-main-accused-shinto-arrested-hyderabad-teachers-case"
published_at: "2026-11-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd3e9a40081_1000401639.jpg"
keywords: ["Vadakara", "MDMA", "Shinto", "Arrest", "Hyderabad"]
---

# അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയിൽ, പിടിയിലായത് ഹൈദരാബാദിൽ നിന്ന്

> **Lead Summary:** **കണ്ണൂർ**: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് സ്വദേശി ഷിന്റോ ആണ് ഹൈദരാബാദിൽ നിന്ന് മറ്റൊരു കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്റോയും പിടിയിലായത്.

## Article Content

**കണ്ണൂർ**: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ മുഖ്യപ്രതി പിടിയിൽ. വയനാട് സ്വദേശി ഷിന്റോ ആണ് ഹൈദരാബാദിൽ നിന്ന് മറ്റൊരു കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം ഷിന്റോയുടെ സുഹൃത്തുക്കളായ വയനാട് സ്വദേശികളായ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിന്റോയും പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയാണ് ഷിന്റോ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഷിന്റോയെ ഹൈദരാബാദിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായിട്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ബിആർസി അധ്യാപികമാരായ മൂന്നുപേർ പ്രതികളായ വടകരയിലെ എംഡിഎംഎ കേസ് വലിയ വാർത്തയായിരുന്നു. മൂവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇവരെ കൂടാതെ, നിരവധി പേർ കേസിൽ ഉൾപ്പെട്ടിരുന്നു. അധ്യാപികമാർ സാമ്പത്തിക ഇടപാടിന് ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ മുഖ്യ കണ്ണി ഷിന്റോയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കായി വയനാട്ടിലും മറ്റ് ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392102/vadakara-mdma-case-main-accused-shinto-arrested-hyderabad-teachers-case)