---
title: "എൽപിഎസ്ടി സമരം തുടരും; അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് വളർമതി"
english_title: "LPST Strike Secretariat Thiruvananthapuram Hunger Strike Continues Valarmathi Education Minister Discussion Next Wednesday Teacher List"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392142/lpst-strike-secretariat-continues-hunger-strike-valarmathi-education-minister-discussion"
published_at: "2026-11-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd6d26e5e2d_1000247324.jpg"
keywords: ["LPST strike Secretariat", "Valarmathi", "hunger strike"]
---

# എൽപിഎസ്ടി സമരം തുടരും; അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് വളർമതി

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി സമരം തുടരും. അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് സമര സമിതി നേതാവ് എസ് വളർമതി പറഞ്ഞു. അടുത്ത ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പുനൽകി. ചർച്ച പരാജയമെന്ന് പറയാനാകില്ലെന്നും ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും എസ് വളർമതി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി സമരം തുടരും. അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂവെന്ന് സമര സമിതി നേതാവ് എസ് വളർമതി പറഞ്ഞു. അടുത്ത ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പുനൽകി. ചർച്ച പരാജയമെന്ന് പറയാനാകില്ലെന്നും ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും എസ് വളർമതി പറഞ്ഞു.

ചർച്ച ഫൈനലൈസ് ചെയ്തിട്ടില്ലെന്ന് വളർമതി പറഞ്ഞു. മുഖ്യമന്ത്രിക്ക് പെട്ടന്ന് ഡൽഹിക്ക് പോകേണ്ടതുകൊണ്ട് മറ്റുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാൻ കഴിഞ്ഞില്ല. ഈ പറഞ്ഞ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു. കഴിഞ്ഞ കുറച്ച് ക്യാബിനറ്റുകൾക്ക് മുന്നേ 18 അധ്യാപക ലിസ്റ്റുകൾ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

അത് നീട്ടാൻ സാധിച്ചില്ല. നിയമപരമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുപോലെ നമ്മുടേതും പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാ വിഷയങ്ങളും പരിശോധിച്ച് അടുത്ത ബുധനാഴ്ചയ്ക്കകം വീണ്ടുമൊരു ചർച്ച നടത്തുകയും അന്തിമ തീരുമാനത്തിലെത്തുകയും ചെയ്യുമെന്നാണ് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ലിസ്റ്റിന് ഗുണകരമാകുന്ന, നിയമനങ്ങൾ നടക്കുന്ന രീതിയിലുള്ള നടപടി ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചത്.

ഇപ്പോഴും നിരാഹാരം തുടരുകയാണ്. ചർച്ച ഫൈനലൈസ് ആകുന്നത് വരെ നിരാഹാരം തുടരും. ഗവൺമെന്റ് അനുഭാവപൂർവം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുകൂലമായ തീരുമാനമുണ്ടായാൽ സമരം അവസാനിപ്പിക്കും എന്ന് വളർമതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392142/lpst-strike-secretariat-continues-hunger-strike-valarmathi-education-minister-discussion)