---
title: "സഹകരണ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്; എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്: വി കുഞ്ഞികൃഷ്ണൻ"
english_title: "V Kunhikrishnan MLA Speech Interrupted CPM Workers Cooperative Fund Irregularity Payyannur Kandonoth Cooperative Week Personal Staff Attacked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392146/v-kunhikrishnan-mla-speech-interrupted-cpm-cooperative-fund-irregularity-payyannur"
published_at: "2026-11-18T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd729c40736_1000247331.jpg"
keywords: ["V Kunhikrishnan MLA", "speech interrupted", "MLA personal staff attacked"]
---

# സഹകരണ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്; എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്: വി കുഞ്ഞികൃഷ്ണൻ

> **Lead Summary:** **കണ്ണൂർ: **സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. സിപിഐഎം എൽസി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ മർദിച്ചതായും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ: **സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. സിപിഐഎം എൽസി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ മർദിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നെ എംഎൽഎ ആണെന്ന് അംഗീകരിക്കാൻ സിപിഐഎം ഇത് വരെ തയ്യാറായിട്ടില്ല. ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്. നിയമസഭ കാലാവധി കഴിയും വരെ എംഎൽഎ ആയി താൻ ഉണ്ടാകുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

സഹകരണ വാരാഘോഷത്തിനിടെയാണ് വി കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തിയത്. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം.

എംഎൽഎയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഇന്നലെ തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎൽഎ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയർമാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇടപെട്ടാണ് എംഎൽഎയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിർദ്ദേശം നൽകുന്നത്.

പരിപാടിയിൽ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎൽഎ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകൾ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്തുന്ന സാഹചര്യമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392146/v-kunhikrishnan-mla-speech-interrupted-cpm-cooperative-fund-irregularity-payyannur)