---
title: "പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ വി.ജി.പി.പി (VGPP) ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു"
english_title: "Peravoor Block Panchayat Organizes VGPP Action Plan Training Under VB-GRAM (G) Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392182/peravoor-block-panchayat-vgpp-action-plan-training-vb-gram-scheme"
published_at: "2026-11-18T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdbbcaa1410_peravoor.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ വി.ജി.പി.പി (VGPP) ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB - GRAM പദ്ധതിയുടെ ഭാഗമായി വിജിപിപി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ഏകദിന പരിശീലന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

## Article Content

പേരാവൂർ: വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) - VB - GRAM പദ്ധതിയുടെ ഭാഗമായി വിജിപിപി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ഏകദിന പരിശീലന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗ്ഗീസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്രെഡിറ്റഡ് ജില്ലാ എൻജിനീയർ ആതിര പി.ആർ. പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ജോസഫ്, ത്രേസ്യ പോൾ, സുരേഷ് ബാബു മാസ്റ്റർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ്ഷാ ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുള്ളേരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യശോദ വത്സരാജ്, ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ, ദീപ ഗിരീഷ്, ജിജി ജോയി, ഗോപാലൻ സി., ഷീബ സി., ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. ബാബു എം. എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, എൻജിനീയർമാർ തുടങ്ങിയവർ പരിശീലനത്തിൽ സംബന്ധിച്ചു. യോഗത്തിന് ഷിജില പി. നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392182/peravoor-block-panchayat-vgpp-action-plan-training-vb-gram-scheme)