---
title: "ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസി. ഡയറക്ടറായി നിയമനം"
english_title: "Asian Games Medalist Vidarsha K Vinod Government Job Assistant Director Sports Directorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392225/"
published_at: "2026-11-19T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6b7540c7f_1000402838.jpg"
keywords: ["Vidarsha K Vinod", "Asian Games", "Shooting", "Kerala", "Sports Directorate"]
---

# ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസി. ഡയറക്ടറായി നിയമനം

> **Lead Summary:** **തിരുവനന്തപുരം**:ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറും.

## Article Content

**തിരുവനന്തപുരം**:ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി. സംസ്ഥാന കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദർശയെ നിയമിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമന ഉത്തരവ് വിദർശയ്ക്ക് കൈമാറും.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിലുമാണ് വിദർശ ഇന്ത്യക്കായി വെള്ളി മെഡലുകൾ നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരം എന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കിയിരുന്നു.

നേരത്തെ ഏഷ്യൻ ഗെയിംസ് നേട്ടത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് വിദർശ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് സർക്കാർ സർവീസിൽ അനുയോജ്യമായ തസ്തികയിൽ നിയമനം നൽകാൻ കായിക മന്ത്രി ഒ.ജെ. ജനീഷ് നിർദ്ദേശം നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392225/)