---
title: "പാലക്കാട്ട് കുടുംബത്തിലെ അഞ്ച് പേർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; ആശുപത്രിയിൽ"
english_title: "Palakkad Mannarkkad Family Five Members Poison Hospital Treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392229/palakkad-mannarkkad-family-five-members-poison-hospital-treatment"
published_at: "2026-11-19T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe6f2c5d12f_1000403011.jpg"
keywords: ["Palakkad", "Mannarkkad", "Family", "Poison", "Kerala Police"]
---

# പാലക്കാട്ട് കുടുംബത്തിലെ അഞ്ച് പേർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; ആശുപത്രിയിൽ

> **Lead Summary:** **പാലക്കാട്**: മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. രണ്ട് സഹോദരിമാരും മൂന്ന് കുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

## Article Content

**പാലക്കാട്**: മണ്ണാർക്കാട് ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. രണ്ട് സഹോദരിമാരും മൂന്ന് കുട്ടികളുമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളാണ് ഇവർ. ഷിഫാനത്തും സഹോദരിയും വീട്ടിൽ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നത് എങ്ങനെയാണെന്നത് അവ്യക്തമാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392229/palakkad-mannarkkad-family-five-members-poison-hospital-treatment)