---
title: "രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ; ഭക്തർക്ക് നിയന്ത്രണം"
english_title: "President Droupadi Murmu Guruvayur Visit November 27 Darshan Restrictions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392243/president-droupadi-murmu-guruvayur-visit-november-27-darshan-restrictions"
published_at: "2026-11-19T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe8196d8faf_1000403159.jpg"
keywords: ["Droupadi Murmu", "Guruvayur", "President", "Thrissur", "Temple"]
---

# രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ; ഭക്തർക്ക് നിയന്ത്രണം

> **Lead Summary:** ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തും. ഹെലികോപ്റ്ററിൽ 27ന് വൈകീട്ട് 3.10ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും.

## Article Content

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തും. ഹെലികോപ്റ്ററിൽ 27ന് വൈകീട്ട് 3.10ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ ഇറങ്ങി 3.30ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും.

3.30നും 4നും ഇടയിൽ ക്ഷേത്രദർശനം നടത്തും. തുടർന്ന് അഞ്ചിന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ചൂണ്ടൽ - ഗുരുവായൂർ റോഡിൽ 26നും 27നും ഉച്ച കഴിഞ്ഞ് രണ്ട് മണിക്കൂർ വീതം ഗതാഗത നിയന്ത്രണം ഉണ്ടാകും.

ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. തെക്കെനടയിൽ നിന്ന് എല്ലാവരെയും മാറ്റും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392243/president-droupadi-murmu-guruvayur-visit-november-27-darshan-restrictions)