---
title: "വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്; പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം: മുഖ്യമന്ത്രി"
english_title: "Chief Minister VD Satheesan KIFB LDF Government Huge Liability Tax Collection Butterfly Honey GST Growth Secretariat Modernization Medisep Leave Surrender"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392296/chief-minister-vd-satheesan-kifb-ldf-huge-liability-tax-collection-butterfly-honey"
published_at: "2026-11-19T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afec503c8bf4_1000247490.jpg"
keywords: ["KIFB liability", "LDF government", "financial crisis"]
---

# വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്; പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം: മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞാനൊന്നും അറിഞ്ഞില്ലേ നാമനാരായണ എന്ന ലൈനാണ്. എനിക്ക് സ്തുതിപാടകരെ പേടിയാണ്. പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം. കണ്ണൂരിൽ 1000 ഏക്കർ ഏറ്റെടുത്ത കിഫ്ബി നീക്കം റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്താ വിഴിഞ്ഞത്ത് ഭൂമി വാങ്ങാത്തത്. ഇവിടെ എന്തായിരുന്നു. തിരുവാതിരയും സ്തുതിയും കാരണഭൂതനും മാത്രമാണ് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്തുതിപാഠകരെ എനിക്ക് ഭയമാണ്. മെഡിസെപ്, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം ഇവ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബറിൽ 28 ശതമാനം GST വളർച്ചാ നിരക്ക് ഉണ്ടായി. കഴിഞ്ഞ വർഷം മൈനസ് രണ്ടായിരുന്നു. സെക്രട്ടേറിയറ്റിനെ ആധുനികമാക്കും, രാജ്യത്തെ മികച്ചതാക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392296/chief-minister-vd-satheesan-kifb-ldf-huge-liability-tax-collection-butterfly-honey)