---
title: "അരിയിൽ ശുക്കൂർ വധക്കേസ് വിധിയിൽ വമ്പന്മാർ രക്ഷപ്പെടാൻ ഇടയായത് മുസ്ലിം ലീഗ് - സിപിഎം ഒത്തുകളി: കെ കെ വിനോദ്കുമാർ"
english_title: "Ariyil Shukoor Murder Case Verdict BJP KK Vinod Kumar Muslim League CPM Deal Big Leaders Escape Workers Punished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392321/ariyil-shukoor-murder-case-verdict-bjp-vinod-kumar-league-cpm-deal"
published_at: "2026-11-19T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afee80c6f238_1000247575.jpg"
keywords: ["Ariyil Shukoor murder case", "KK Vinod Kumar", "Muslim League CPM deal"]
---

# അരിയിൽ ശുക്കൂർ വധക്കേസ് വിധിയിൽ വമ്പന്മാർ രക്ഷപ്പെടാൻ ഇടയായത് മുസ്ലിം ലീഗ് - സിപിഎം ഒത്തുകളി: കെ കെ വിനോദ്കുമാർ

> **Lead Summary:** **കണ്ണൂർ: **അരിയിൽ ശുക്കൂർ വധക്കേസ് വിധിയിൽ വമ്പന്മാർ രക്ഷപ്പെടാൻ ഇടയായത് മുസ്ലിം ലീഗ് - സിപിഎം നേതാക്കന്മാർ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ആരോപിച്ചു.

## Article Content

**കണ്ണൂർ: **അരിയിൽ ശുക്കൂർ വധക്കേസ് വിധിയിൽ വമ്പന്മാർ രക്ഷപ്പെടാൻ ഇടയായത് മുസ്ലിം ലീഗ് - സിപിഎം നേതാക്കന്മാർ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ആരോപിച്ചു.

സിപിഎം നേതാക്കന്മാരും മക്കളും രക്ഷപ്പെടുകയും സാധാരണ പ്രവർത്തകർ ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് വിനോദ്കുമാർ പറഞ്ഞു. വൻ സ്രാവുകൾക്കെതിരെ ലീഗുകാർ നൽകിയ രണ്ട് സാക്ഷികൾ കോടതിയിൽ എത്താതിരുന്നത് ലീഗ് - സിപിഎം നേതാക്കന്മാരുടെ ഒത്തുകളിയുടെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

ശുക്കൂർ വധക്കേസിൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും നിസ്സഹായരായ പ്രവർത്തകർ ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ കേസിലെ നീതി അട്ടിമറിക്കപ്പെട്ടുവെന്നാണ് ബിജെപിയുടെ നിലപാട്. ലീഗും സിപിഎമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ഈ ധാരണയുടെ ഫലമായാണ് നിർണായക സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നതെന്നും വിനോദ്കുമാർ കുറ്റപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392321/ariyil-shukoor-murder-case-verdict-bjp-vinod-kumar-league-cpm-deal)