---
title: "ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം"
english_title: "Sabarimala Virtual Queue 5000 More Daily Darshan Till November 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392407/sabarimala-virtual-queue-5000-more-daily-darshan-till-november-30"
published_at: "2026-11-20T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affee3b308c7_images_(66).jpeg"
keywords: ["Sabarimala", "Virtual Queue", "Spot Booking", "Devaswom Board"]
---

# ശബരിമല വെർച്വൽ ക്യൂ; നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനത്തിന് അവസരം

> **Lead Summary:** പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിംഗിലും വർധനവ് വരുത്തും.

## Article Content

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നവംബർ 21, 22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിംഗിലും വർധനവ് വരുത്തും.

ദർശനത്തിനായുള്ള സ്ലോട്ട് ബുക്കിംഗിന് അവസരം ലഭിക്കാത്ത ഭക്തജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിലയ്ക്കൽ-പമ്പ പാത വഴി 60,000 ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ സൗകര്യം നൽകുന്നത്. എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ-സത്രം പാത വഴിയും ദിവസം 3000 ഭക്തർക്ക് വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും.

ബുക്ക് ചെയ്ത സമയത്ത് തന്നെ തീർഥാടകർ എത്തണമെന്നും കർശന നിർദേശമുണ്ട്. നിലയ്ക്കലിൽ ദിവസം 10,000 ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് നൽകും. എരുമേലിയിലും വണ്ടിപ്പെരിയാർ സത്രത്തിലും ദിവസം 2000 വീതം ഭക്തർക്ക് സ്പോട്ട് ബുക്കിംഗിലൂടെ പ്രവേശനം നൽകുന്നുണ്ട്.

ഇതിനായി ആധാർ കാർഡോ കോപ്പിയോ കൊണ്ടുവരണം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്പോട്ട് ബുക്കിംഗ് നൽകി കടത്തിവിടുന്നുണ്ട്. വെർച്വൽ ക്യൂ ബുക്ക് ചെയ്ത എല്ലാവരും ദർശനത്തിന് എത്തുന്നുമില്ല. എങ്കിലും 30 വരെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. രാവിലെ 10.30 വരെയാണ് സ്പോട്ട് ബുക്കിംഗ് കൗണ്ടർ പ്രവർത്തിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392407/sabarimala-virtual-queue-5000-more-daily-darshan-till-november-30)