---
title: "ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ: കാസർകോടും കണ്ണൂരും ഉൾപ്പെടെ സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇഡി റെയ്ഡ്"
english_title: "Hawala Gold Smuggling ED Raid 10 Places Kerala Kasaragod Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392408/hawala-gold-smuggling-ed-raid-10-places-kerala-kasaragod-kannur"
published_at: "2026-11-20T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affefac8eb57_images_(41).jpeg"
keywords: ["ED Raid", "Hawala", "Gold Smuggling", "Kasaragod", "Kannur"]
---

# ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ: കാസർകോടും കണ്ണൂരും ഉൾപ്പെടെ സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇഡി റെയ്ഡ്

> **Lead Summary:** **കണ്ണൂർ**: വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് ആരംഭിച്ചത്.

## Article Content

**കണ്ണൂർ**: വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് ആരംഭിച്ചത്.

കാസർകോട് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ 'സൈനബ മൻസിൽ' എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ 'ചാപ്പ ഹൗസിലുമാണ്' ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

പരിശോധന നടക്കുന്ന മറ്റ് പ്രധാന കേന്ദ്രങ്ങൾ: കണ്ണൂർ: ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്. കോഴിക്കോട്: കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെയുടെ (മാല കുഴിയിൽ ജൗഹർ) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്. മലപ്പുറം: വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ്.

പാലക്കാട്: കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ കാകിടി ഹൗസ്. അനധികൃത പണമിടപാടുകൾ, ഹവാല ശൃംഖലകൾ, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ ഈ നീക്കം. അതത് പ്രദേശങ്ങളിലെ ലോക്കൽ പോലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷാ അകമ്പടിയോടെയാണ് പരിശോധന തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392408/hawala-gold-smuggling-ed-raid-10-places-kerala-kasaragod-kannur)