---
title: "ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പാക്കും: മന്ത്രി അഡ്വ. സണ്ണി ജോസഫ്"
english_title: "Peravoor Block Panchayat Organizes VGPP Action Plan Training Under VB-GRAM (G) Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392474/peravoor-block-panchayat-vgpp-action-plan-training-vb-gram-scheme"
published_at: "2026-11-20T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b004c1ba050f_sunny_joseph.jpg"
keywords: ["Peravoor Block Panchayat", "Peravoor News"]
---

# ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ കൂടുതൽ പദ്ധതികൾ നടപ്പാക്കും: മന്ത്രി അഡ്വ. സണ്ണി ജോസഫ്

> **Lead Summary:** പേരാവൂർ: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുകയും അവർക്ക് അർഹമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും, സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ എത്തിക്കുന്നതിനായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്നും വൈദ്യുതി-പരിസ്ഥിതി-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒപ്പം' ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പേരാവൂർ: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുകയും അവർക്ക് അർഹമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും, സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ എത്തിക്കുന്നതിനായി കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്നും വൈദ്യുതി-പരിസ്ഥിതി-പാർലമെന്ററി കാര്യവകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒപ്പം' ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, പി. പ്രഹ്ലാദൻ, ത്രേസ്യാപോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നവ്യ സുരേഷ്, സിജ രാജീവൻ എന്നിവർ സംസാരിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ്, ജയ്ഷാ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദീപ ഗിരീഷ്, ജിജി ജോയ്, യശോദ പി., ഷാജു എം., ഒ. പ്രസാദ്, സി. ഗോപാലൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗം ആശ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തോമസ് ടി.ഡി., ശിശു വികസന ഓഫീസർ വിജി തങ്കപ്പൻ, സൂപ്പർവൈസർമാരായ ആശ എം.പി., രജിത കെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംഗമത്തിന്റെ ഭാഗമായി ഭിന്നശേഷി കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392474/peravoor-block-panchayat-vgpp-action-plan-training-vb-gram-scheme)