---
title: "സ്വർണവിലയിൽ വീണ്ടും ഇടിവ്"
english_title: "Gold Price Drops Again Kerala Today Gold Rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392555/gold-price-drops-again-kerala-today-gold-rate"
published_at: "2026-11-21T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0135c24424a_images_(2).jpeg"
keywords: ["Gold Price", "Kerala Gold Rate", "Gold Rate Today"]
---

# സ്വർണവിലയിൽ വീണ്ടും ഇടിവ്

> **Lead Summary:** കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. പവൻവില 91,720 രൂപയായാണ് ഇടിഞ്ഞത്. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

## Article Content

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 45 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,465 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 360 രൂപയുടെ കുറവുണ്ടായി. പവൻവില 91,720 രൂപയായാണ് ഇടിഞ്ഞത്. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന്റേത് 74,640 രൂപയായുമാണ് വില കുറഞ്ഞത്. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 175 രൂപയാണ് വില.

രാജ്യാന്തര വിപണിയിലും സ്വർണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔൺസിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വർണത്തിന്റെ വ്യാപാരം. ഔൺസിന് 3,524.8 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ പവന് 15,000 രൂപയിലധികം കുറഞ്ഞിരുന്നു.

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രധാനമായും തിരിച്ചടിയാവുന്നത്. ഡോളറും ബോണ്ട് യീൽഡും കുതിക്കുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392555/gold-price-drops-again-kerala-today-gold-rate)