---
title: "കണ്ണൂരിൽ സഹകരണ റിസ്ക് ഫണ്ട് സഹായധന വിതരണം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു"
english_title: "Kannur Kerala Cooperative Risk Fund Aid Distribution Minister Sunny Joseph 649 Loans 5.29 Crore Jawahar Library Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392588/kannur-cooperative-risk-fund-aid-distribution-minister-sunny-joseph-5-29-crore"
published_at: "2026-11-21T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0162de75fda_1000247949.jpg"
keywords: ["Cooperative Risk Fund", "Sunny Joseph Kannur", "Welfare Fund Board"]
---

# കണ്ണൂരിൽ സഹകരണ റിസ്ക് ഫണ്ട് സഹായധന വിതരണം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലെ സഹായധനവിതരണം കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലെ സഹായധനവിതരണം കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന ചികിത്സാസഹായ ധനമായ ഒന്നേകാൽ ലക്ഷം രൂപയിൽ നിന്നും ചികിത്സാസഹായ ഫണ്ട് കൂട്ടേണ്ടത് അനിവാര്യമാണ്.

സാധാരണക്കാരെ സഹായിക്കുന്ന ഈ പദ്ധതിയിലൂടെ ചികിത്സാസഹായ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തശേഷം മരിക്കുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തവരുടെ ആശ്രിതർക്കാണ് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം സഹായധനം ലഭിക്കുക. ജില്ലയിലെ 649 വായ്പകളിലായി 5 കോടി 29 ലക്ഷം രൂപയുടെ സഹായധനമാണ് വിതരണം ചെയ്തത്.

നാറാത്ത് സർവീസ് സഹകരണ ബാങ്ക്, ചൊവ്വ സഹകരണ റൂറൽ ബാങ്ക്, തുടങ്ങി വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തു മരണപ്പെട്ടവരുടെയോ, അസുഖബാധിതരുടെയോ ആശ്രിതർക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു.

എംഎൽഎ ടി.ഒ മോഹനൻ അധ്യക്ഷത വഹിച്ചു. പി.ജെ.ജോയിച്ചൻ, കെ.വി ജയേഷ് (അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ്) പദ്ധതി വിശദീകരണം നടത്തി. അഡ്വ.സോണി സെബാസ്റ്റ്യൻ, മനോജ് കൂവേരി, ഷഹിമ മംഗയിൽ, രാജീവൻ.കെ, ടി.അനിൽ, കെ.പത്മനാഭൻ, രജിത്ത് നാറാത്ത്, എസ്.ആർ.സജിമോൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392588/kannur-cooperative-risk-fund-aid-distribution-minister-sunny-joseph-5-29-crore)