---
title: "കണിച്ചാറിൽ ഫല വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു"
english_title: "Kanichar Fruit Tree Saplings Distribution Krishi Bhavan Janakeeya Soothranam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392834/kanichar-fruit-tree-saplings-distribution-krishi-bhavan-janakeeya-soothranam"
published_at: "2026-11-23T13:13:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03eec8dbc00_1000410440.jpg"
keywords: ["Kanichar", "Fruit Tree", "Krishi Bhavan", "Peravoor"]
---

# കണിച്ചാറിൽ ഫല വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **കാണിച്ചാർ**: കണിച്ചാർ കൃഷിഭവൻ ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഫല വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയായാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**കാണിച്ചാർ**: കണിച്ചാർ കൃഷിഭവൻ ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട ഫല വൃക്ഷ തൈ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത പദ്ധതിയായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലിസമ്മ മംഗലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലാലി ജോസ്, ബ്ലോക്ക് മെമ്പർ മോഹനൻ കൊളക്കാടൻ, കൃഷി ഓഫീസർ അരുൺ ജോസ്, കൃഷി അസിസ്റ്റന്റ് ശരത് ഇ.എം. തുടങ്ങിയവർ സംസാരിച്ചു.

മാവ്, പ്ലാവ്, ബറാബ, അബിയു, റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവോക്കാഡോ, പിങ്ക് പേര തുടങ്ങിയ ഫല വൃക്ഷ തൈകളാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392834/kanichar-fruit-tree-saplings-distribution-krishi-bhavan-janakeeya-soothranam)