---
title: "കഥയുടെ കുലപതിക്ക് ജന്മദിനാശംസകളുമായി കോൺഗ്രസ് നേതാക്കൾ"
english_title: "T Padmanabhan 97th Birthday Congress Leaders Visit Pallikunnu Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392835/t-padmanabhan-97th-birthday-congress-leaders-visit-pallikunnu-kannur"
published_at: "2026-11-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03efc919ab2_1000410451.jpg"
keywords: ["T Padmanabhan", "Birthday", "Congress", "Kannur"]
---

# കഥയുടെ കുലപതിക്ക് ജന്മദിനാശംസകളുമായി കോൺഗ്രസ് നേതാക്കൾ

> **Lead Summary:** **കണ്ണൂർ**:97-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന് ജന്മദിനാശംസകൾ നേരാൻ കോൺഗ്രസ് നേതാക്കൾ പള്ളിക്കുന്നിലെ വസതിയിലെത്തി.

## Article Content

**കണ്ണൂർ**:97-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന് ജന്മദിനാശംസകൾ നേരാൻ കോൺഗ്രസ് നേതാക്കൾ പള്ളിക്കുന്നിലെ വസതിയിലെത്തി.

ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ എം.എൽ.എ, ഡി.സി.സി ട്രഷറർ കെ. പ്രമോദ് എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്. ജന്മദിന കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും നേതാക്കൾ സന്തോഷത്തിൽ പങ്കുചേർന്നു.

ടി. പത്മനാഭന്റെ സന്തതസഹചാരിയായ രാമചന്ദ്രനും പത്മാവതിയും സന്നിഹിതരായിരുന്നു. ഈ വർഷവും ടി. പത്മനാഭന്റെ ജന്മദിനാഘോഷം പയ്യന്നൂർ പോത്താങ്കട്ടെ ആനന്ദഭവനിലാണ് വിവിധ പരിപാടികളോടെ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392835/t-padmanabhan-97th-birthday-congress-leaders-visit-pallikunnu-kannur)