---
title: "ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ചുമതലയേറ്റു"
english_title: "Handloom Development Corporation Chairman Abdul Kareem Cheleri Takes Charge Muslim League Kannur District President Handweave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392861/handloom-development-corporation-chairman-abdul-kareem-cheleri-takes-charge"
published_at: "2026-11-23T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b040ee9a1faa_1000248357.jpg"
keywords: ["Abdul Kareem Cheleri", "Handweave chairman", "Muslim League Kannur"]
---

# ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ: **ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ചുമതലയേറ്റു. ഹാൻഡ് വീവിന്റെ ചരിത്രത്തിലെ 23-ാമത്തെ ചെയർമാനാണ് കരീം ചേലേരി.

## Article Content

**കണ്ണൂർ: **ഹാൻഡ്‌ലൂം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ചുമതലയേറ്റു. ഹാൻഡ് വീവിന്റെ ചരിത്രത്തിലെ 23-ാമത്തെ ചെയർമാനാണ് കരീം ചേലേരി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ്ങ് എംഎൽഎ കെ.വി. സുമേഷിനോട് നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു അദ്ദേഹം.

എംഎൽഎമാരായ ടി.ഒ. മോഹനൻ, ടി.കെ. ഗോവിന്ദൻ, നേതാക്കളായ അബ്ദുറഹ്മാൻ കല്ലായി, മാർട്ടിൻ ജോർജ്, പി.ടി. മാത്യു, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, ജോൺസൺ പി. തോമസ്, പി.സി. അഹമ്മദ് കുട്ടി തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

ഇപ്പോഴത്തെ തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ ആയിരുന്നു ഇടതു ഭരണകാലഘട്ടത്തിൽ ഹാൻഡ്‌വീവ് ചെയർമാൻ. പാർട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. പിന്നീട് ഇതുവരെ എം.ഡി. സുകുമാർ അരുണാചലമായിരുന്നു ഉത്തരവാദിത്തത്തിൽ ഉണ്ടായിരുന്നത്.

ഹാൻഡ് വീവിന് നിലവിൽ എട്ടുകോടി രൂപയുടെ ബാധ്യതയുണ്ട്. ജീവനക്കാർക്ക് രണ്ടു മാസത്തെ ശമ്പളം കുടിശികയായി കിടക്കുന്നുണ്ട്. 16 കോടി രൂപയുടെ ധനസഹായത്തിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുകയാണെങ്കിൽ നിലവിലുള്ള ബാധ്യതകളൊക്കെ തീർത്ത് പുതിയ തുടക്കം കുറിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392861/handloom-development-corporation-chairman-abdul-kareem-cheleri-takes-charge)