---
title: "വാട്സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം"
english_title: "Centre Warns WhatsApp Use Do Not Share Official Information Logout WhatsApp Web"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392901/centre-warns-whatsapp-use-do-not-share-official-information-logout-whatsapp-web"
published_at: "2026-11-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b045039d7069_1000411041.jpg"
keywords: ["WhatsApp", "Centre", "Cyber Security", "Home Ministry"]
---

# വാട്സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

> **Lead Summary:** **ഡൽഹി**: വാട്സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

## Article Content

**ഡൽഹി**: വാട്സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ആക്ടീവ് ആയിട്ടുള്ള വാട്സ്ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൗണ്ട് ഹോൾഡർ അറിയാതെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിച്ചാൽ കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392901/centre-warns-whatsapp-use-do-not-share-official-information-logout-whatsapp-web)