---
title: "സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Certificate Management Specific Learning Disorders Course Application SRC Community College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392955/certificate-management-specific-learning-disorders-course-application-src-community-college"
published_at: "2026-11-24T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b051c63d1e9f_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Specific Learning Disorders", "SRC Community College", "Certificate Course", "Application"]
---

# സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ആറുമാസമാണ് കാലാവധി.

## Article Content

**കണ്ണൂർ** : എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ആറുമാസമാണ് കാലാവധി.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. പ്രായപരിധിയില്ല. സ്കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റുകൾ, എഡ്യൂക്കേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് http://www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392955/certificate-management-specific-learning-disorders-course-application-src-community-college)