---
title: "നെടുമ്പാശേരി വിമാനത്താവളത്തിൽ 11 റൈഫിളുകളുമായി പാലക്കാട് സ്വദേശികൾ പിടിയിൽ"
english_title: "Nedumbassery Airport 11 Rifles Seized Dubai Passengers Palakkad Ramesh Machat Sijoy Shashi Customs Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393008/nedumbassery-airport-11-rifles-seized-dubai-passengers-palakkad"
published_at: "2026-11-24T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b056cf9891a8_1000248582.jpg"
keywords: ["Nedumbassery airport", "rifles seized", "11 air rifles Kochi"]
---

# നെടുമ്പാശേരി വിമാനത്താവളത്തിൽ 11 റൈഫിളുകളുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

> **Lead Summary:** **കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു. രണ്ട് ദുബായ് യാത്രക്കാരിൽ നിന്ന് 11 എയർ റൈഫിളുകളാണ് പിടിച്ചെടുത്തത്. ഇവ അഴിച്ചു ഭാഗങ്ങളാക്കിയ നിലയിലായിരുന്നു.

## Article Content

**കൊച്ചി: **നെടുമ്പാശേരി വിമാനത്താവളത്തിൽ തോക്കുകൾ പിടിച്ചെടുത്തു. രണ്ട് ദുബായ് യാത്രക്കാരിൽ നിന്ന് 11 എയർ റൈഫിളുകളാണ് പിടിച്ചെടുത്തത്. ഇവ അഴിച്ചു ഭാഗങ്ങളാക്കിയ നിലയിലായിരുന്നു.

ദുബായിൽ നിന്ന് 6ഇ 1476 നമ്പർ വിമാനത്തിൽ എത്തിയ യാത്രക്കാരായ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.

വിവിധ മോഡലുകളിലെ 11 എയർ റൈഫിളുകളും അവയുടെ അനുബന്ധ സാമഗ്രികളുമാണ് കണ്ടെടുത്തത്. സാങ്കേതിക പരിശോധനകൾക്കും ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനുമായി തോക്കുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് സ്വദേശിയാണ് രമേശ് മച്ചാട്ട്. തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾ ഉൾപ്പെട്ട കേസുകൾ ഹൈക്കോടതിയിലടക്കം എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393008/nedumbassery-airport-11-rifles-seized-dubai-passengers-palakkad)