---
title: "ദില്ലിയിൽ വീണ്ടും കൂട്ടബലാത്സംഗം: 22കാരി പീഡനത്തിനിരയായ സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Delhi Cafe Gang Rape 22 Year Old Preet Vihar Three Arrested Including Two Women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393093/delhi-cafe-gang-rape-22-year-old-preet-vihar-three-arrested-including-two-women"
published_at: "2026-11-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06738f22c30_police.1697912334.jpg"
keywords: ["Delhi", "Gang Rape", "Crime"]
---

# ദില്ലിയിൽ വീണ്ടും കൂട്ടബലാത്സംഗം: 22കാരി പീഡനത്തിനിരയായ സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേയിൽ ജോലി ചെയ്യുന്ന 22 കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം.

## Article Content

ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേയിൽ ജോലി ചെയ്യുന്ന 22 കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനിരയാക്കി. തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം.

സഹപ്രവർത്തകർക്കൊപ്പം സൽത്താനേറ്റ് കഫേയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷമായിരുന്നു പീഡനം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.

പോലീസ് നൽകുന്ന വിവരപ്രകാരം തിങ്കളാഴ്ച രാത്രി കഫേ അടച്ച ശേഷം ജീവനക്കാർ പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ഇവിടെ വച്ച് ഇവർ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3:30 വരെ പാർട്ടി തുടർന്നു.

ഈ പാർട്ടിക്കിടെ സഹപ്രവർത്തകരായ രണ്ട് പേർ തന്നെ ബലാത്സംഗം ചെയ്തതായും മറ്റുള്ളവർ ഒപ്പം നിന്നു എന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറ് പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393093/delhi-cafe-gang-rape-22-year-old-preet-vihar-three-arrested-including-two-women)