---
title: "ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്"
english_title: "Dhanaraj Murder Case Three Accused Life Imprisonment Taliparamba Court Verdict"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393109/dhanaraj-murder-case-three-accused-life-imprisonment-taliparamba-court-verdict"
published_at: "2026-11-25T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06862ed0ce7_1000413721.jpg"
keywords: ["Dhanaraj Murder Case", "Life Imprisonment", "Kannur"]
---

# ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി.

## Article Content

**കണ്ണൂർ**: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി.

ഒന്നാം പ്രതി ടി.പി. ബിജു, രണ്ടും മൂന്നും പ്രതികളും സഹോദരങ്ങളുമായ എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റവാളികൾ. കൊലപാതകത്തിനാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. മറ്റുവകുപ്പുകളിൽ അഞ്ച് വർഷവും നാലുമാസവുമാണ് ശിക്ഷ. അഞ്ച് വർഷം നാലുമാസത്തെ തടവിന് ശേഷമാകും ജീവപര്യന്തം ആരംഭിക്കുക.

മൂന്ന് പ്രതികളും അഞ്ചുലക്ഷം വീതം പിഴയൊടുക്കണമെന്നും ഈ തുക ധനരാജിന്റെ കുടുംബത്തിന് നൽകണമെന്നും കോടതി വിധിച്ചു. 2016 ജൂലൈ 11-ന് രാത്രി 9.45-ഓടെ പയ്യന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്.

ഇതിൽ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടതിനാൽ, രാമന്തളിയിലെ ടി.പി. ബിജു ഒന്നാം പ്രതിയായ കേസിൽ 19 ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് വിചാരണ നേരിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393109/dhanaraj-murder-case-three-accused-life-imprisonment-taliparamba-court-verdict)