---
title: "പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിക്ക് പരുക്കേറ്റു"
english_title: "Pariyaram Medical College Cot Collapsed Patient Injured Medicine Ward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393117/pariyaram-medical-college-cot-collapsed-patient-injured-medicine-ward"
published_at: "2026-11-25T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0690ce78575_1000413946.jpg"
keywords: ["Pariyaram", "Medical College", "Patient Injured"]
---

# പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിക്ക് പരുക്കേറ്റു

> **Lead Summary:** **പരിയാരം**: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിയായ വയോധികന് പരുക്കേറ്റു. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് അപകടം നടന്നത്.

## Article Content

**പരിയാരം**: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിയായ വയോധികന് പരുക്കേറ്റു. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് അപകടം നടന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ.കെ. പ്രഭാകരൻ (62) നാണ് പരിക്കേറ്റത്.ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി താഴെ വീഴുകയായിരുന്നു.

കട്ടിൽ പൊട്ടിയ വിവരം പരാതിയായി പറഞ്ഞപ്പോൾ ആശുപത്രി പി.ആർ.ഒ യും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ കുടുംബം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393117/pariyaram-medical-college-cot-collapsed-patient-injured-medicine-ward)