---
title: "ശാപമോക്ഷം തേടി നാരങ്ങത്തട്ട് - ശാന്തിഗിരി റോഡ്; തകർന്ന പാതയിൽ നടുവൊടിഞ്ഞ് യാത്രക്കാർ, അപകടവും പതിവാകുന്നു"
english_title: "Narangathattu Shanthigiri Road Damaged Kelakam Potholes Travelers Suffering Accidents Demand Repair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393152/narangathattu-shanthigiri-road-damaged-kelakam-travellers-suffering-accidents"
published_at: "2026-11-25T16:13:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06bbf3e8374_1000248891.jpg"
keywords: ["Narangathattu Shanthigiri road", "Kelakam panchayat", "road repair demand"]
---

# ശാപമോക്ഷം തേടി നാരങ്ങത്തട്ട് - ശാന്തിഗിരി റോഡ്; തകർന്ന പാതയിൽ നടുവൊടിഞ്ഞ് യാത്രക്കാർ, അപകടവും പതിവാകുന്നു

> **Lead Summary:** **കേളകം: **കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ട് - ശാന്തിഗിരി റോഡ് തകർന്നുതരിപ്പണമായതോടെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡിലുടനീളം വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

## Article Content

**കേളകം: **കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ട് - ശാന്തിഗിരി റോഡ് തകർന്നുതരിപ്പണമായതോടെ യാത്രക്കാർ കടുത്ത ദുരിതത്തിൽ. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡിലുടനീളം വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

തകർന്ന പാതയിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതായതോടൊപ്പം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവായിട്ടുണ്ട്.

അടയ്ക്കാത്തോട്ടിൽ നിന്ന് ശാന്തിഗിരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന പാതയാണിത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ നാട്ടുകാരെയും യാത്രക്കാരെയും ഏറെ പ്രയാസത്തിലാക്കുന്നു.

പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള വിനോദസഞ്ചാരികളും പ്രധാനമായും ഉപയോഗിക്കുന്ന വഴിയാണിത്. റോഡ് തകർന്നതോടെ സഞ്ചാരികൾക്കും ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.

വൻ അപകടങ്ങൾ പതിയിരിക്കുന്ന ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, അറ്റകുറ്റപ്പണികൾ നടത്തി പാത ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393152/narangathattu-shanthigiri-road-damaged-kelakam-travellers-suffering-accidents)