---
title: "മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "Heavy Rain Kerala Today Yellow Alert 7 Districts IMD Forecast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393256/heavy-rain-kerala-today-yellow-alert-7-districts-imd-forecast"
published_at: "2026-11-26T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07bd266a037_images_(1).jpeg"
keywords: ["Rain", "Yellow Alert", "Kerala Weather"]
---

# മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നവംബർ 27 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും 27 വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇടിമിന്നൽ അപകടത്തിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393256/heavy-rain-kerala-today-yellow-alert-7-districts-imd-forecast)