---
title: "എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ; ചികിത്സ തേടുന്നത് ഈ മാസം മൂന്നാം തവണ"
english_title: "Sharad Pawar Hospitalised Again Breach Candy Mumbai Dehydration Supriya Sule NCP Leader Health Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393306/sharad-pawar-hospitalised-again-breach-candy-mumbai-dehydration-third-time-month"
published_at: "2026-11-26T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0809d18cbe2_1000249040.jpg"
keywords: ["Sharad Pawar hospitalised", "dehydration"]
---

# എൻസിപി നേതാവ് ശരത് പവാർ ആശുപത്രിയിൽ; ചികിത്സ തേടുന്നത് ഈ മാസം മൂന്നാം തവണ

> **Lead Summary:** നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെ വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണം സംശയിക്കുന്നതിനാൽ ബാബയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്റെ ‘എക്സ്’ പോസ്റ്റിലൂടെ മകളും എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയാണ് പുറംലോകത്തെ അറിയിച്ചത്.

## Article Content

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനെ വ്യാഴാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണം സംശയിക്കുന്നതിനാൽ ബാബയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്റെ ‘എക്സ്’ പോസ്റ്റിലൂടെ മകളും എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയാണ് പുറംലോകത്തെ അറിയിച്ചത്.

”ഞങ്ങൾ ബാബയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു” എന്നാണ് സുലെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിർജ്ജലീകരണം ആണെന്ന് തോന്നുന്നു. ബാബയോട് ജോലി സമയം കുറക്കാനും യാത്ര കുറക്കാനുമൊക്കെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ലെന്നും മകൾ കുറിച്ചു. ബാബ തന്റെ ജോലിയെ വളരെയധികം സ്നേഹിക്കുന്നു. ”ആശങ്കക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ മാസം ഇത് മൂന്നാം തവണയാണ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 85 കാരനായ മുൻ കേന്ദ്രമന്ത്രി നവംബർ രണ്ടിന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് നവംബർ 4 ന് ഡിസ്ചാർജ് ചെയ്തിരുന്നു. ഇതേ ദിവസം തന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നവംബർ ഏഴ് വരെ ചികിത്സ തുടരുകയും ചെയ്തിരുന്നു. അതേ സമയം ചികിത്സ തേടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393306/sharad-pawar-hospitalised-again-breach-candy-mumbai-dehydration-third-time-month)