---
title: "രാഷ്ട്രപതി ഇന്ന് കണ്ണൂർ ജില്ലയിലെത്തും; നാളെ ഏഴിമലയിൽ പാസിംഗ് ഔട്ട് പരേഡ്"
english_title: "President Droupadi Murmu Arrives Kannur Today Ezhimala Naval Academy Passing Out Parade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393387/president-droupadi-murmu-arrives-kannur-today-ezhimala-naval-academy-passing-out-parade"
published_at: "2026-11-27T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090bf7e85f4_1000417065.jpg"
keywords: ["President Murmu", "Kannur", "Ezhimala"]
---

# രാഷ്ട്രപതി ഇന്ന് കണ്ണൂർ ജില്ലയിലെത്തും; നാളെ ഏഴിമലയിൽ പാസിംഗ് ഔട്ട് പരേഡ്

> **Lead Summary:** **കണ്ണൂർ**: നവംബർ 28ന് ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ജില്ലയിലെത്തും. വൈകിട്ടോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, എംപിമാരായ കെ സുധാകരൻ, പി സന്തോഷ് കുമാർ, സി സദാനന്ദൻ മാസ്റ്റർ, വി കെ സനോജ് എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യൻ നാവിക അക്കാദമി പ്രിൻസിപ്പാൾ റിയർ അഡ്മിറൽ എസ് എം ഉറൂജ് അത്തർ, ഡിഎസ് സി സെന്റർ കമാൻഡന്റ് കേണൽ അഭിഷേക് സെൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി എന്നിവർ ചേർന്ന് സ്വീകരിക്കും.

## Article Content

**കണ്ണൂർ**: നവംബർ 28ന് ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ജില്ലയിലെത്തും. വൈകിട്ടോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, എംപിമാരായ കെ സുധാകരൻ, പി സന്തോഷ് കുമാർ, സി സദാനന്ദൻ മാസ്റ്റർ, വി കെ സനോജ് എംഎൽഎ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യൻ നാവിക അക്കാദമി പ്രിൻസിപ്പാൾ റിയർ അഡ്മിറൽ എസ് എം ഉറൂജ് അത്തർ, ഡിഎസ് സി സെന്റർ കമാൻഡന്റ് കേണൽ അഭിഷേക് സെൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി എന്നിവർ ചേർന്ന് സ്വീകരിക്കും.

തുടർന്ന് ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി നവംബർ 28ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും. ശേഷം ഉച്ചയോടെ മിസോറാമിലേക്ക് തിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393387/president-droupadi-murmu-arrives-kannur-today-ezhimala-naval-academy-passing-out-parade)