---
title: "സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്"
english_title: "Kerala Heavy Rain Continues Yellow Alert 6 Districts Today Weather Forecast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393389/kerala-heavy-rain-continues-yellow-alert-6-districts-today-weather-forecast"
published_at: "2026-11-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090dead899b_images_(1).jpeg"
keywords: ["Kerala Rain", "Yellow Alert", "Weather"]
---

# സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ മഴ കുറയും എന്നാണ് കാലാവസ്ഥാ പ്രവചനം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ മഴ കുറയും എന്നാണ് കാലാവസ്ഥാ പ്രവചനം.

നാളെ മുതൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ്ദ പാത്തി (Trough) സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് നിലവിലെ ശക്തമായ മഴയെ സ്വാധീനിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കർണാടക തീരത്ത് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം, തിരുവനന്തപുരം നഗരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനെതിരെ വിമർശനം ശക്തമാണ്. കോർപ്പറേഷൻ മഴക്കാലപൂർവ്വ ശുചീകരണത്തിന് ഉണ്ടാക്കിയ വീഴ്ചയാണ് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393389/kerala-heavy-rain-continues-yellow-alert-6-districts-today-weather-forecast)