---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1280 രൂപ കൂടി"
english_title: "Kerala Gold Price Increase Again Pawan Up Rs 1280 Today Gold Rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393391/kerala-gold-price-increase-again-pawan-up-rs-1280-today-gold-rate"
published_at: "2026-11-27T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090eefe6b8a_images_(2).jpeg"
keywords: ["Gold Price", "Kerala", "Pawan"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 1280 രൂപ കൂടി

> **Lead Summary:** **കൊച്ചി**: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 92,800 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 92,320 രൂപയായിരുന്ന സ്വർണവില വൈകിട്ട് കുറഞ്ഞ് 91,520 രൂപയിലെത്തിയിരുന്നു. പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്. 

## Article Content

**കൊച്ചി**: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. 92,800 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 92,320 രൂപയായിരുന്ന സ്വർണവില വൈകിട്ട് കുറഞ്ഞ് 91,520 രൂപയിലെത്തിയിരുന്നു. പവന് 1280 രൂപയാണ് വർധിച്ചിരിക്കുന്നത്. 

ഗ്രാമിന് 160 രൂപ ഉയർന്ന് 11,600 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 135 രൂപ വർധിച്ച് 9,495 രൂപയിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലും വില ഉയരാൻ കാരണം. ഇന്നലെ ഔൺസിന് 3,550 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,632 ഡോളറിലേക്കാണ് ഉയർന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393391/kerala-gold-price-increase-again-pawan-up-rs-1280-today-gold-rate)