---
title: "ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "Tribal Paramedics Trainee Recruitment Applications Invited Kerala Tribal Development"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393393/tribal-paramedics-trainee-recruitment-applications-invited-kerala-tribal-development"
published_at: "2026-11-27T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b090fc0056c0_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Tribal Paramedics", "Recruitment", "Kerala"]
---

# ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തിരുവനന്തപുരം**: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ട്രൈബൽ പാരാമെഡിക്സ് ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം**: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ട്രൈബൽ പാരാമെഡിക്സ് ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

വിവിധ പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അവസരം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലായിരിക്കും നിയമനം. ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. 21 മുതൽ 35 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ഐ ടി ഡി പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടോ തപാലിലോ സമർപ്പിക്കേണ്ടതാണ്.

ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല. ഡിസംബർ 5 വൈകുന്നേരം 5.00 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കണ്ണൂർ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2304594, 0471 2303229

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393393/tribal-paramedics-trainee-recruitment-applications-invited-kerala-tribal-development)