---
title: "ചെറുവാഞ്ചേരി, കൊട്ടിയൂർ, ആറളം എന്നീ വില്ലേജുകളിൽ ഇന്ന് ഹർത്താൽ"
english_title: "Hartal Today Cheruvanchery Kottiyoor Aralam Villages Eco Sensitive Zone Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393396/hartal-today-cheruvanchery-kottiyoor-aralam-villages-eco-sensitive-zone-protest"
published_at: "2026-11-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0915f1e1d58_1000417115.jpg"
keywords: ["Hartal", "Cheruvanchery", "Kottiyoor", "Aralam"]
---

# ചെറുവാഞ്ചേരി, കൊട്ടിയൂർ, ആറളം എന്നീ വില്ലേജുകളിൽ ഇന്ന് ഹർത്താൽ

> **Lead Summary:** കണ്ണൂർ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽപ്പെട്ട ചെറുവാഞ്ചേരി, കൊട്ടിയൂർ, ആറളം എന്നീ വില്ലേജുകളിൽ ഇന്ന് ഹർത്താൽ.

## Article Content

കണ്ണൂർ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽപ്പെട്ട ചെറുവാഞ്ചേരി, കൊട്ടിയൂർ, ആറളം എന്നീ വില്ലേജുകളിൽ ഇന്ന് ഹർത്താൽ.

വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ ആചരിക്കുന്നത്. പരിസ്ഥിതിലോല മേഖലാ വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര ജനതയുടെ ആശങ്കകൾക്ക് പരിഹാരമാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കമ്മിറ്റിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393396/hartal-today-cheruvanchery-kottiyoor-aralam-villages-eco-sensitive-zone-protest)