---
title: "നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ"
english_title: "Kerala Assembly Session November 30 December 10 Speaker Thiruvanchoor Radhakrishnan Bills PSC University Sports Siddharthan Ragging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393433/kerala-assembly-session-november-30-december-10-speaker-special-pass-visitors"
published_at: "2026-11-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Kerala Assembly session", "Assembly bills", "Siddharthan ragging prohibition bill"]
---

# നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ

> **Lead Summary:** **തിരുവനന്തപുരം: **പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ, സമഗ്ര കായിക ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് നിരോധന ബിൽ തുടങ്ങി ഒട്ടേറെ ബില്ലുകളാണ് സമ്മേളനത്തിൽ അവതരിപ്പിക്കുക.

നിയമസഭാ സമ്മേളന കാലയളവിലെ സന്ദർശന തിരക്ക് ഒഴിവാക്കുന്നതിനായി സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എംഎൽഎമാരെയും കാണുന്നതിന് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു.

നിയമനിർമാണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സമ്മേളനത്തിൽ സഭാ നടപടികൾ സുഗമമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് പ്രത്യേക പാസ് സംവിധാനം വഴി തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് സ്പീക്കറുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393433/kerala-assembly-session-november-30-december-10-speaker-special-pass-visitors)