---
title: "പേരാവൂരിൽ 'വ്യാപാരോത്സവം 2027'ന് തുടക്കമായി"
english_title: "Peravoor Vyaparotsavam 2027 Begins Kerala Vyapari Vyavasayi Samithi Peravoor Unit Prize Coupon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393442/peravoor-vyaparotsavam-2027-begins-vyapari-vyavasayi-samithi"
published_at: "2026-11-27T15:19:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095229ea37b_1000249220.jpg"
keywords: ["Peravoor Vyaparotsavam 2027", "PM Sugunan", "inauguration"]
---

# പേരാവൂരിൽ 'വ്യാപാരോത്സവം 2027'ന് തുടക്കമായി

> **Lead Summary:** **പേരാവൂർ: **കേരള വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വ്യാപാരോത്സവം 2027'ന് തുടക്കമായി. പേരാവൂർ പഴയ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ വ്യാപാരോത്സവം ഉദ്ഘാടനം ചെയ്തു. ഡിസംബർ ഒന്നുമുതൽ 2027 ഏപ്രിൽ 30 വരെയാണ് വ്യാപാരോത്സവം നടക്കുന്നത്.

## Article Content

**പേരാവൂർ: **കേരള വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വ്യാപാരോത്സവം 2027'ന് തുടക്കമായി. പേരാവൂർ പഴയ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ വ്യാപാരോത്സവം ഉദ്ഘാടനം ചെയ്തു. ഡിസംബർ ഒന്നുമുതൽ 2027 ഏപ്രിൽ 30 വരെയാണ് വ്യാപാരോത്സവം നടക്കുന്നത്.

വ്യാപാരോത്സവത്തോടനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, കെ.കെ. ബിൽഡേഴ്സ് സി.ഇ.ഒ. കെ.കെ. മോഹൻദാസിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, കെ.പി. അബ്ദുൽ റഷീദ്, ബേബി സോജ, വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ പ്രസിഡന്റ് അഷ്റഫ് ചെവടിക്കുന്ന്, സെക്രട്ടറി അനിൽ കുമാർ, ബി.പി.ഒ.എസ്. ജില്ലാ പ്രസിഡന്റ് എം. ബിന്ദു, ട്രഷറർ കെ. അനിത, സംഘാടക സമിതി ചെയർമാൻ പി.ജി. പവിത്രൻ, കൺവീനർ കെ.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393442/peravoor-vyaparotsavam-2027-begins-vyapari-vyavasayi-samithi)