---
title: "വിരമിക്കുന്ന അധ്യാപകരുടെ സ്നേഹസമ്മാനം; വേക്കളം എ.യു.പി. സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി"
english_title: "Vekkalam AUP School Madhuram Malayalam Project Retiring Teachers Newspaper For Students Mathrubhumi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393444/vekkalam-aup-school-madhuram-malayalam-project-retiring-teachers"
published_at: "2026-11-27T15:32:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b095528d07ea_1000249236.jpg"
keywords: ["Mathrubhumi Madhuram Malayalam", "Vekkalam school", "reading habit project"]
---

# വിരമിക്കുന്ന അധ്യാപകരുടെ സ്നേഹസമ്മാനം; വേക്കളം എ.യു.പി. സ്കൂളിൽ മധുരം മലയാളം പദ്ധതി തുടങ്ങി

> **Lead Summary:** **വേക്കളം : **ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന വേക്കളം എ.യു.പി. സ്കൂളിലെ പ്രിയ അധ്യാപകരായ ബിന്ദു ടി., ജിജോ കെ. ആന്റണി, കാന്തിമതി പി.വി., ഇന്ദു പി. എന്നിവർ മാതൃഭൂമിയുമായി സഹകരിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പത്രം നൽകുന്നതിനുള്ള മധുരം മലയാളം പദ്ധതി ആരംഭിച്ചു.

## Article Content

**വേക്കളം : **ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന വേക്കളം എ.യു.പി. സ്കൂളിലെ പ്രിയ അധ്യാപകരായ ബിന്ദു ടി., ജിജോ കെ. ആന്റണി, കാന്തിമതി പി.വി., ഇന്ദു പി. എന്നിവർ മാതൃഭൂമിയുമായി സഹകരിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പത്രം നൽകുന്നതിനുള്ള മധുരം മലയാളം പദ്ധതി ആരംഭിച്ചു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് നേടുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

വിരമിക്കൽ വേളയിലും വിദ്യാലയത്തിലെ കുട്ടികളുടെ അറിവിനും വളർച്ചയ്ക്കും പ്രാധാന്യം നൽകി അധ്യാപകർ നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണ്.

എച്ച് എം ഇൻ ചാർജ് റെജി കെ എ, മാതൃഭൂമി ഓർഗനൈസർ സുരേഷ് ബാബു, ഫീൽഡ് സ്റ്റാഫ് പ്രഭീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിജിന കെ, ഷെമി ജോബിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393444/vekkalam-aup-school-madhuram-malayalam-project-retiring-teachers)