---
title: "ഇന്ത്യയിലെ ആദ്യ 'ഇഗ്നൈറ്റിംഗ് യൂത്ത് ഫ്യൂച്ചേഴ്സ്' സെന്റർ ഉദ്ഘാടനം ഞായറാഴ്ച നെടുംപുറംചാലിൽ"
english_title: "India First Igniting Youth Futures Centre Inauguration Nedumpuramchal YMCA Academy Justice Kurian Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393456/india-first-igniting-youth-futures-centre-nedumpuramchal-ymca-inauguration"
published_at: "2026-11-27T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0963ebc2bcb_1000249251.jpg"
keywords: ["Igniting Youth Futures centre", "Nedumpuramchal IYF", "YMCA inauguration"]
---

# ഇന്ത്യയിലെ ആദ്യ 'ഇഗ്നൈറ്റിംഗ് യൂത്ത് ഫ്യൂച്ചേഴ്സ്' സെന്റർ ഉദ്ഘാടനം ഞായറാഴ്ച നെടുംപുറംചാലിൽ

> **Lead Summary:** **കേളകം: **പുതിയ തലമുറയിലെ യുവജനങ്ങളിൽ തൊഴിൽ നൈപുണ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ലോക വൈ.എം.സി.എ ആവിഷ്കരിച്ച 'ഇഗ്നൈറ്റിംഗ് യൂത്ത് ഫ്യൂച്ചേഴ്സ്' പദ്ധതിയുടെ ഇന്ത്യയിലെ ആദ്യ സെന്റർ ഞായറാഴ്ച (നവംബർ 29) നെടുംപുറംചാൽ വൈ.എം.സി.എ അക്കാദമിയിൽ പ്രവർത്തനമാരംഭിക്കും.

## Article Content

**കേളകം: **പുതിയ തലമുറയിലെ യുവജനങ്ങളിൽ തൊഴിൽ നൈപുണ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ലോക വൈ.എം.സി.എ ആവിഷ്കരിച്ച 'ഇഗ്നൈറ്റിംഗ് യൂത്ത് ഫ്യൂച്ചേഴ്സ്' പദ്ധതിയുടെ ഇന്ത്യയിലെ ആദ്യ സെന്റർ ഞായറാഴ്ച (നവംബർ 29) നെടുംപുറംചാൽ വൈ.എം.സി.എ അക്കാദമിയിൽ പ്രവർത്തനമാരംഭിക്കും.

നാഷണൽ വൈ.എം.സി.എയുടെയും നെടുംപുറംചാൽ വൈ.എം.സി.എയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇന്ത്യൻ വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് കുര്യൻ ജോസഫ് (റിട്ട.) നിർവഹിക്കും.

IYF സെന്റർ ചെയർമാൻ ഷാജി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മട്ടന്നൂർ എം.എൽ.എ അഡ്വ. വി.കെ. സനോജ് മുഖ്യാതിഥിയായി പങ്കെടുക്കും. നെടുംപുറംചാൽ പള്ളി വികാരി റവ. ഫാ. സ്കറിയ പൂവ്വത്താനിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇന്ത്യൻ വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ.വി. എൽദോ പദ്ധതി വിശദീകരണവും, നാഷണൽ എക്സിക്യൂട്ടീവ് അംഗം കെ.എം. തോമസ് കോഴ്സുകളുടെ അവതരണവും നിർവഹിക്കും.

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രഹ്ലാദൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ, പഞ്ചായത്ത് അംഗങ്ങളായ സി.പി. ബിന്ദു, സി.വി. തോമസ്, ഇരിട്ടി സബ് റീജിയൻ വൈസ് ചെയർമാൻ ദേവസ്യ നെല്ലിക്കുന്നേൽ എന്നിവർ ആശംസകൾ നേരും.

ചടങ്ങിൽ നെടുംപുറംചാൽ വൈ.എം.സി.എ പ്രസിഡന്റ് പി.സി. ജോൺ സ്വാഗതവും ഇരിട്ടി സബ് റീജിയൻ ചെയർമാൻ കെ.സി. ജോസഫ് നന്ദിയും പറയും.

സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ അക്സഞ്ചർ (Accenture), മക്വയറി ഫൗണ്ടേഷൻ (Macquarie Foundation) തുടങ്ങിയ പ്രമുഖ ആഗോള തൊഴിൽദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് മികച്ച കമ്പനികളിൽ തൊഴിൽ നേടുന്നതിനായി ആറ് മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾ സ്കോളർഷിപ്പോടെ ഇവിടെ ലഭ്യമാക്കും.

പ്രധാന കോഴ്സുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി, ലോജിസ്റ്റിക്സ് വിത്ത് AI, ഇന്റർനാഷണൽ അക്കൗണ്ടിംഗ് വിത്ത് AI എന്നിവയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈ.എം.സി.എ അക്കാദമിയിൽ A1 മുതൽ B2 തലം വരെയുള്ള ജർമ്മൻ ഭാഷാ പഠനത്തിന്റെ ഒരു ബാച്ച് പൂർണ്ണമായും സൗജന്യമായി നടത്തും. നാഷണൽ വൈ.എം.സി.എ 50 ശതമാനവും അക്കാദമി 50 ശതമാനവും സ്കോളർഷിപ്പ് നൽകിയാണ് ഈ അവസരം ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393456/india-first-igniting-youth-futures-centre-nedumpuramchal-ymca-inauguration)