---
title: "തലശ്ശേരിയിൽ തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി"
english_title: "Dead Body Found Thalassery Canal Days Old Unidentified Man Police Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393505/dead-body-found-thalassery-canal-days-old-unidentified-man-police-investigation"
published_at: "2026-11-28T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a3276a6611_images_(3).jpeg"
keywords: ["Thalassery", "Dead Body", "Police"]
---

# തലശ്ശേരിയിൽ തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി ടി.സി മുക്കിൽ മാളിയേക്കൽ തറവാടിന് മുന്നിലെ മായന്തോടിലാണ് രാത്രി 6.45 ഓടെ മൃതദേഹം കാണപ്പെട്ടത്. ദുർഗന്ധം വമിക്കുന്നുണ്ടെന്ന് വഴിയാത്രക്കാരൻ തൊട്ടടുത്ത ചെരിപ്പ് കടയിലറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടത്.

## Article Content

**തലശ്ശേരി**: തലശ്ശേരി ടി.സി മുക്കിൽ മാളിയേക്കൽ തറവാടിന് മുന്നിലെ മായന്തോടിലാണ് രാത്രി 6.45 ഓടെ മൃതദേഹം കാണപ്പെട്ടത്. ദുർഗന്ധം വമിക്കുന്നുണ്ടെന്ന് വഴിയാത്രക്കാരൻ തൊട്ടടുത്ത ചെരിപ്പ് കടയിലറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് തോട്ടിൽ മൃതദേഹം കണ്ടത്.

വിവരമറിഞ്ഞ് തലശേരി പോലീസ് സ്ഥലത്തെത്തി. തലശേരി എസ്.ഐ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പുരുഷൻ്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393505/dead-body-found-thalassery-canal-days-old-unidentified-man-police-investigation)