---
title: "മുഴക്കുന്നിൽ പി. ദാമോദരൻ രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "P. Damodaran Martyrs' Day Observed in Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393605/p-damodaran-martyrs-day-observed-muzhakkunnu-cpi-ks-arun-kannur"
published_at: "2026-11-28T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad708b9349_cpi.jpg"
keywords: ["Muzhakkunnu News", "CPI Kannur", "P Damodaran Martyrs Day"]
---

# മുഴക്കുന്നിൽ പി. ദാമോദരൻ രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** മുഴക്കുന്ന് : സി.പി.ഐ - എ.ഐ.വൈ.എഫ് നേതാവായിരുന്ന പി. ദാമോദരന്റെ 53-ാമത് രക്തസാക്ഷി ദിനം സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദാമോദരൻ സ്മാരക മന്ദിരത്തിൽ സി. ശ്രീധരൻ പതാക ഉയർത്തി.

## Article Content

മുഴക്കുന്ന് : സി.പി.ഐ - എ.ഐ.വൈ.എഫ് നേതാവായിരുന്ന പി. ദാമോദരന്റെ 53-ാമത് രക്തസാക്ഷി ദിനം സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദാമോദരൻ സ്മാരക മന്ദിരത്തിൽ സി. ശ്രീധരൻ പതാക ഉയർത്തി.

തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി. ദേവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി. ഷാജി, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ കൗൺസിൽ അംഗം സി.കെ. ചന്ദ്രൻ, സി. പ്രദീപൻ, സി. ശ്രീലത തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു. നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും ദിനാചരണ പരിപാടികളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393605/p-damodaran-martyrs-day-observed-muzhakkunnu-cpi-ks-arun-kannur)