തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് സംഭവം. വീട്ടില്‍ ഒറ്റക്കായ സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സതീശൻ മുൻപ് വിവിധ കേസുകളിൽ പ്രതിയായിട്ടുള്ളതും കൂടാതെ തിരുനെല്ലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
The police have arrested a young man who broke into his house and tried to rape a middle-aged housewife.




































